ഓൺലൈൻ അസ്സൈൻമെന്റ്
ഓൺലൈൻ അസൈൻമെന്റ്
ONLINE ASSIGNMENT
വിഷയം :
സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്നതിന്
രീതിയുടെയും തന്ത്രങ്ങളുടെയും
ആവശ്യവും പ്രാധാന്യവും.
ആമുഖം
ഒരു അദ്ധ്യാപകൻ വിവിധ തരത്തിലുള്ള രീതികളും ഉപകരണങ്ങളും അധ്യാപന സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടതുണ്ട്. അധ്യാപകൻ തന്റെ അധ്യാപനം അർത്ഥപൂർണ്ണവും ലക്ഷ്യബോധമുള്ളതുമാക്കുന്നതിന് അനുയോജ്യമായ രസകരവും ഫലപ്രദവുമായ ഒരു രീതി ഉപയോഗിക്കേണ്ടതുണ്ട്.
ഒരു നല്ല അധ്യാപന രീതിക്ക് ദുർബലമായ ഒരു പാഠ്യപദ്ധതിയിൽ നിന്ന് പോലും നല്ല ഫലങ്ങൾ നൽകുവാൻ കഴിയും. മോശം അധ്യാപന രീതി ഒരു നല്ല പാഠ്യപദ്ധതിയെ കുഴപ്പത്തിലാക്കും. അതിനാൽ, അത് ശരിയായിരിക്കാം . അധ്യാപനത്തിന്റെ വിജയവും പരാജയവും അതിന്റെ രീതികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയുന്നു. പഠിതാക്കളുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും അനുസരിച്ചാകണം അധ്യാപന രീതികൾ ആയിരിക്കണം.
സമീപകാല വിദ്യാഭ്യാസ തത്വചിന്തയിലും മനഃശാസ്ത്രത്തിലും ഉണ്ടായ വികാസം അധ്യാപന രീതികളിൽ വരുത്തിയ സ്വാധീനം വിപ്ലവകരാകുമായിരുന്നു .ഇന്ന് വിദ്യാർത്ഥികൾ ആണ് സ്കൂളിലെ കേന്ദ്ര സ്ഥാനം എന്ന് സൈദ്ധാന്തികമായെങ്കിലും പറയാം .'വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ' അടിസ്ഥാനമാക്കിയുള്ള പ്രക്രിയകളാണ് ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങൾക്ക് പറയുന്നത് .‘The Century of the Child’ എന്നാണ് ഈ നൂറ്റാണ്ട് അറിയപ്പെടുന്നത്. റൂസോ പോലും തന്റെ നാടകമായ 'The drama of education’ ൽ പറയുന്നത് വിദ്യാർത്ഥികളാണ് നായകന്മാരെന്നും അവർണ് വിദ്യാഭ്യാസത്തിലെ പ്രബലമായ പങ്കുവഹിക്കുന്നതുമെന്നാണ് .
ആധുനിക രീതിശാസ്ത്രത്തിന്റെ ഉത്ഭവം പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൊഹാൻ ആമോസ് കൊമേനിയസിന്റെ'ഗ്രേറ്റ് ഡിസാസിറ്റിക്'നിന്നുമാണെന്നു കണ്ടെത്താം . സ്വാഭാവിക ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന എല്ലാ നിർദേശങ്ങളും ശ്രദ്ധാപൂർവ്വം ഗ്രേഡ് ചെയ്യപ്പെടേണ്ടതുണ്ടെന്നു കൊമേനിയസ് വിശ്വസിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ റൂസ്സോയുടെ 'എമിലി' രീതിശാത്രത്തിനു അടിത്തറയിട്ടു.ഇത് പുരോഗമന ചിന്താഗതിക്കാരായ അധ്യാപകർക്ക് പ്രചോദനമായി. "എല്ലാം നല്ലതാണ് ,അത് പ്രകൃതിയുടെ കൈകളിൽ നിന്ന് വരുന്നു.എന്നാൽ എല്ലാം മനുഷ്യന്റെ കൈകളിൽ അധഃപതിക്കുന്നു".എന്ന് റൂസ്സോ തന്റെ പ്രധാന വിദ്യാഭ്യാസ തത്വങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയും മനുഷ്യരും കാര്യങ്ങളും ആണ് ഏറ്റവും മികച്ച അധ്യാപകർ എന്നും അദ്ദേഹം പറയുന്നു .ജോഹാൻ ഹെൻറിച്ച് പെസ്റ്റലോസി "മനഃശാസ്ത്രപരമായ നിർദ്ദേശം" നടത്താൻ ശ്രമിച്ചു.
വിൽഹെം ഓഗസ്റ്റ് ഫ്രോബെലും ജോഹാൻ ഫ്രെഡ്രിക്ക് ഹെർബാർട്ടും പെസ്റ്റലോസിയുടെ ശിഷ്യരും അനുയായികളും ചേർന്ന് ഒരു വിപുലമായ വിദ്യാഭ്യാസ സമ്പ്രദായം തന്നെ വികസിപ്പിച്ചെടുത്തു. ഫ്രോബെലിന്റെ സൃഷ്ടി പ്രധാനമായും കിന്റർഗാർട്ടനുമായി ബന്ധപ്പെട്ടിരിക്കുന്നു.ഹെർബാർട്ട് പ്രസിദ്ധമായ 'ഹെർബാർട്ടിയൻ സ്റ്റെപ്പുകൾ' നൽകി, അത് നിലവിലുള്ള രീതികളിലേക്ക് വെളിച്ചം വീശുന്നു.ഹെർബാർട്ടിയൻ ചുവടുകൾ വിദ്യാഭ്യാസ മേഖലയിലെ മറ്റ് വിവിധ പ്രസ്ഥാനങ്ങളുടെ ഉത്തേജകമായി മാറി. ഹെർബാർട്ടിയൻ 1865-നും 1885-നും ഇടയിൽ ജർമ്മനിയിൽ സിദ്ധാന്തവും പ്രയോഗങ്ങളും പ്രചാരത്തിലായി.നിരവധി രാജ്യങ്ങളിൽ നിന്ന് ഒട്ടനവധി അധ്യാപകർ ഹെർബാർട്ടിയൻ അധ്യാപന കേന്ദ്രമായ ജെനയിൽ വന്ന് പഠിക്കുകയുണ്ടായി.
സെക്കന്ററി എഡ്യൂക്കേഷൻ കമ്മീഷന്റെ ഇനി പറയുന്ന അഭിപ്രായം .."മെച്ചപ്പെട്ട അധ്യാപകർ ശരിയായ അധ്യാപന രീതിയിലൂടെ ജീവിതത്തിലേക്ക് പകർത്തിയില്ലെങ്കിൽ ,ഏറ്റവും നല്ല പാഠ്യപദ്ധതിയും കുറ്റമറ്റ പാഠ്യക്രമവും നിശ്ചേതനമായി അവശേഷിക്കും മനഃശാസ്ത്രപരമായും ,സാമൂഹ്യപരമായും കുറ്റമല്ല നല്ല രീതികൾ ജീവിതത്തിന്റെ ഗുണമേന്മ മൊത്തത്തിൽ വർദ്ധിപ്പിക്കും. മോശമായ രീതികൾ അതിനെ ഇടിച്ചു താഴ്ത്തുകയും ചെയ്യും . ഇക്കാരണത്താൽ അധ്യാപന രീതികൾ തിരഞ്ഞെടുക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോഴൊക്കെ അദ്ധ്യാപകൻ അവയുടെ അന്തിമ ഫലങ്ങൾ കണക്കിലെടുക്കണം .കുട്ടികളിൽ ബോധപൂർവ്വവും അബോധപൂർവ്വവും രൂഢമൂലമാകുന്ന മനോഭാവങ്ങളും ,മൂല്യങ്ങളും ആണ് ഫലങ്ങൾ."
സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട അധ്യാപന രീതികളെ സംബന്ധിക്കുന്ന ഏതു തീരുമാനവും നിയന്ത്രിക്കേണ്ടത് ആ വിഷയത്തിന്റെ ബോധനോദ്ദേശ്യങ്ങളാണ് .സാമൂഹ്യശാസ്ത്രത്തിന്റെ അദ്ധ്യാപനത്തിൽ അന്തർഭവിച്ചിട്ടുള്ള സമഗ്രമായ ബോധനോദ്ദേശ്യങ്ങൾ സാക്ഷാൽക്കരിക്കണമെങ്കിൽ ഇനി പറയുന്ന നേട്ടങ്ങൾക്കു സഹായകമായ രീതികൾ അവലംബിക്കേണ്ടി വരും .ആശയഗ്രഹണം ,നിരൂപണാത്മമായ ചിന്തനം ,സാമൂഹിക പ്രശ്നങ്ങളോടുള്ള ശാസ്ത്രീയ വീക്ഷണം ,പ്രായോഗിക മൂല്യമുള്ള നൈപുണികളും താല്പര്യങ്ങളും എന്നിവയാണ് ആ നേട്ടങ്ങൾ.
നല്ലൊരു അധ്യാപന രീതിയുടെ സവിശേഷതകൾ :
• സാമൂഹ്യശാസ്ത്രകാരൻ കൈകാര്യം ചെയ്യുന്ന ഉള്ളടക്കത്തിലും ,പ്രയോഗിക്കുന്ന സാങ്കേതിക രീതികളിലും അത് താൽപ്പര്യം ഉണർത്തണം.സാമൂഹ്യശാസ്ത്രത്തിന്റെ പണിപ്പുരയിലേക്കുള്ള വാതിൽ അത് തുറന്നു കൊടുക്കണം .അപ്പോൾ മാത്രമേ ശാസ്ത്രീയ വീക്ഷണത്തോടെ കുട്ടികൾ ആ വിഷയം പഠിക്കുകയുള്ളൂ.
• കുട്ടിയുടെ വ്യക്തിത്വത്തിന്റെ സർഗാത്മക പ്രകടനത്തിന് അത് വക നൽകണം .
• വൈയക്തികവും ,സംഘപരവുമായ അടിസ്ഥാനത്തിൽ ഒരുക്കിയ പരസ്പര ബന്ധിതങ്ങളായ ഒരുകൂട്ടം പ്രവർത്തനങ്ങളും ,അനുഭവങ്ങളും നൽകാൻ അത് കഴിവുറ്റതായിരിക്കണം .
• കേവലം വസ്തുതകളും കണക്കുകളും പകർന്നു കൊടുക്കാനുള്ള ഒരു യാന്ത്രിക ഉപാധി എന്നതിനേക്കാൾ ,പഠിതാക്കളിൽ വിവിധങ്ങളായ താല്പര്യങ്ങൾ ഉണർത്താൻ അതിനു കഴിയണം .
• ഉദേശാധിഷ്ഠിതവും, വസ്തുനിഷ്ഠവും ,യാഥാർത്ഥവുമായ സന്ദർഭങ്ങളിലൂടെയുള്ള ശാസ്ത്രീയമായ പഠനത്തിലേക്ക് പഠിതാക്കളെ നയിക്കാനുള്ള കഴിവും ബോധനരീതിക്ക് ഉണ്ടായിരിക്കണം .
• സ്വയം പടനാതന്ത്രവും വ്യക്തിപരമായ പരിശ്രമത്തിലൂടെ വിജ്ഞാനം ആർജ്ജിക്കാൻ പറ്റിയ പഠന ശൈലിയും പഠിതാക്കളെ അഭ്യസിപ്പിക്കാൻ ബോധന രീതിയ്ക്കാവണം .
• കൂടുതൽ പഠിക്കാനും അന്വേഷിച്ചു കണ്ടെത്താനുമുള്ള ഉത്തേജനം നൽകണം .
ഒരു അധ്യാപന രീതി തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ :
• കുട്ടിയുടെ പ്രകൃതി
• ബോധനോദ്ദേശ്യങ്ങൾ
• പാഠ്യവസ്തുവിന്റെ സ്വഭാവം
• ക്ലാസ്സ്മുറിയിലെ ചുറ്റുപാടുകൾ
• ബോധനരീതി തെരഞ്ഞെടുക്കുന്ന അധ്യാപകന്റെ വൈദഗ്ധ്യം .
സാമൂഹ്യശാസ്ത്ര ബോധനത്തിനുള്ള പ്രധാന രീതികൾ ;
സാമൂഹ്യ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടു വിവിധ ബോധനരീതികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നു .
1] ഭാഷണരീതി / LECTURE METHOD:
സംഭവങ്ങളെയും , പ്രവണതകളെയും സംബന്ധിച്ച ആധികാരികവും ,ചിറ്റ ചെയ്തതുമായ വിവരങ്ങൾ പകർന്നു കൊടുക്കുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാധ്യാപകർ ഉപയോഗിച്ച് പോന്ന ഏറ്റവും പഴയ ബോധനരീതിയാണ് ഭാഷണരീതി . ഇത് സെക്കന്ററി തലത്തിലും അതിനു മുകളിലും ആണ് ഇന്നും ഉപയോഗിച്ച് പോരുന്നത് .
മെച്ചങ്ങൾ :
• നന്നായി തയ്യാറാക്കി നന്നായി ചെയ്യുന്ന ഭാഷണത്തിനു സാമൂഹ്യശാസ്ത്രത്തെ രസകരമാക്കാൻ കഴിയും .
• ഭാഷണത്തിലൂടെ അധ്യാപകന് പഠിതാക്കളുടെ നേരിട്ട് ബന്ധം പുലർത്താനാകും .
• പഠിതാക്കൾക്ക് ശ്രദ്ധിച്ചു കേൾക്കാനും ,പെട്ടെന്ന് കുറിപ്പുകൾ എഴുതാനുമുള്ള പരിശീലനം ഭാഷണം വഴി ലഭിക്കും .
• ഭാഷണത്തിലൂടെ സമയ ലാഭിക്കാം .
• നല്ല ഭാഷണങ്ങൾ ,സമർത്ഥരായ പഠിതാക്കൾക്കു ഉത്തേജനം നൽകും.
പരിമിതികൾ :
അദ്ധ്യാപകൻ ഭാഷണം നല്കിക്കൊണ്ടേയിരുന്നാൽ കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള അവസരം
നഷ്ടപ്പെടും .
ഭാഷണം കുട്ടികൾക്കു പ്രവർത്തിച്ചു പഠിക്കുവാനുള്ള അവസരം കുറയ്ക്കുന്നു .
ഭാഷണം പെട്ടെന്ന് തന്നെ വിരസമായി അനുഭവപ്പെടാം .
2] പ്രശ്നനിർദ്ധാരണരീതി / PROBLEM SOLVING METHOD:
ഈ രീതി തികച്ചും പുതിയതല്ല . സോക്രടീസ് അതിന്റെ വലിയ വക്താവായിരുന്നു . കോ മിനിയസു ,പെസ്തലോസ്തി , ജോൺ ഡ്യൂയി എന്നിവരും അങ്ങിനെ തന്നെ ആയിരുന്നു .ഡ്യൂയിയുടെ "HOW WE THINK "എന്ന പ്രസിദ്ധ ഗ്രന്ഥം ഈ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു .
പ്രശ്നങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
പ്രശനം പഠിതാക്കളിൽ ബൗദ്ധികമായ വെല്ലുവിളി ഉയർത്തുന്നതാകണം .
പ്രശനം പഠിതാക്കൾക്ക് തികച്ചും അപരിചിതമാകരുത്.
മനുഷ്യരുടെ അടിസ്ഥാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാവണം പ്രശനം .
പ്രശ്നത്തിന് പ്രായോഗിക പ്രസക്തി ഉണ്ടായിരിക്കണം .
പരിഗണിക്കപ്പെടുന്ന പ്രശ്നത്തോട് പ്രത്യേകമായും പ്രശ്ന നിർദ്ധാരണത്തിൽ പൊതുവായുള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കാനുള്ള കഴിവ് തെരഞ്ഞെടുക്കുന്ന പ്രശ്നത്തിന് ഉണ്ടായിരിക്കണം .
മെച്ചങ്ങൾ:
ഭാവി ജീവിതത്തിനുള്ള തായ്യാറെടുപ്പായി തീരുന്നു .
യുക്തിചിന്തനത്തിനുള്ള ശക്തി വളർത്തുന്നു .
പഠിതാക്കളെ അറിവിന്റെ സജീവ സ്വീകർത്താക്കളായി മാറ്റുന്നു .
സഹിഷ്ണുത , വിശാല മനസ്കത എന്നീ മൂല്യങ്ങൾ വികസിപ്പിക്കുന്നു .
വിജ്ഞാനം എളുപ്പത്തിൽ സ്വാംശീകരിക്കാൻ സഹായിക്കുന്നു .
അധ്യാപകരും ,പഠിതാക്കളും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന് പ്രോൽസാഹ കരമായിരിക്കും .
പരിമിതികൾ:
എപ്പോഴും പ്രയോഗിച്ചു കൊണ്ടിരുന്നാൽ ഈ രീതിയും വിരസത ജനിപ്പിക്കും .
ഈ രീതിയിൽ തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും അകാലികമോ , ഈടില്ലാത്തതുമാകാം .
ഈ രീതി വൈജ്ഞാനിക ശേഷികൾ വികസിപ്പിക്കാൻ പറ്റിയതാണ് .
3] പ്രോജക്ട് രീതി / PROJECT METHOD :
അമേരിക്കൻ ദാർശനികനും മനഃശാസ്ത്രജ്ഞനുമായ ജോൺ ഡ്യൂയിയുടെ വിദ്യാഭ്യാസ ദർശനത്തെ ആധാരമാക്കിയുള്ള രീതിയാണിത് .'പ്രാഗ്മാറ്റിസം 'എന്ന ദാര്ശനിക വിഭാഗമാണ് ഇത് പ്രചരിപ്പിച്ചത് . 'പ്രവർത്തിച്ചു പഠിക്കുക 'എന്ന രീതിയാണിത്. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ 'ജീവിച്ചു പഠിക്കൽ' എന്നും വിശേഷിപ്പിക്കുന്നുണ്ട് .സ്റ്റീവൻസൺ എന്ന ചിന്തകൻ പറയുന്നത് 'പ്രോജക്ട് എന്നാൽ സ്വാഭാവിക സാഹചര്യങ്ങളിൽ പൂർത്തീകരിക്കപ്പെടുന്ന പ്രശ്നാധിഷ്ഠിത പ്രവർത്തനം 'എന്നാണ് .
ഒരു പ്രോജക്ടിലെ ഘട്ടങ്ങൾ:
ഒരു സന്ദർഭം സൃഷ്ടിക്കുക
സ്വയം നിർദ്ദേശിക്കുകയും ,തെരഞ്ഞെടുക്കുകയും
സംവിധാനം
നിർവ്വഹണം
വിലയിരുത്തൽ
രേഖപ്പെടുത്തൽ
മെച്ചങ്ങൾ:
ഈ രീതി മനഃശാസ്ത്രപരമായ പഠനനിയമങ്ങൾക്കനുസരണമാണ് .
സ്വാതന്ത്രത്തിന്റെ അംശം കലർത്തിയിരിക്കുന്നതിനാൽ ഈ രീതിക്കു മെച്ചമേറും .
ഈ രീതി പക്വയെന്ന മനഃശാസ്ത്രവുമായി പൊരുത്തമുള്ളതാണ് .
ഈ രീതി സാമൂഹ്യപ്രതിബദ്ധത സൃഷ്ടിക്കും .
ഈ രീതി സാമൂഹിക സമായോജനത്തിന് വേണ്ട പരിശീലനം നൽകും .
ആത്മാർത്ഥതയില്ലായ്മയിൽ നിന്നും ഉപരിപ്ലവപ്രവർത്തനങ്ങളിൽ നിന്നും പ്രോജക്ട് രീതി കുട്ടികളെ മോചിപ്പിക്കുന്നു .
കുട്ടികളെ ജനായത്ത രീതി പരിശീലിപ്പിക്കും .
പ്രായോഗികപ്രശ്നങ്ങളിലൂടെ പഠിക്കുന്ന ശൈലിക്ക് ഈ രീതി ഊന്നൽ നൽകുന്നു .
പഠിതാവും ,അധ്യാപകനും ഈ രീതിയിലൂടെ ഒരേ സമയം വികസിക്കുന്നു .
പ്രോജക്ട് രീതിയിൽ മൂല്യനിർണയത്തിന്റെ സത്ത ലയിച്ചു ചേർന്നിരിക്കുന്നു .
ഒരു നിശ്ചിത പ്രവർത്തനം സമഗ്ര രൂപത്തിൽ പൂർത്തിയാക്കുന്നതിന്റെ സംതൃപ്തി കുട്ടിക്ക് അനുഭവിക്കാനാകും .
സാമൂഹ്യ പ്രവർത്തനത്തിലൂടെ പുതിയ അറിവ് സ്വയം സൃഷ്ടിക്കാനുള്ള കഴിവ് കുട്ടികളിൽ സ്വയം വികസിക്കും .
പരിമിതികൾ:
ഒരു പാഠ്യക്രമം പൂർത്തിയാക്കാനുള്ള പ്രായോഗിക പ്രയാസങ്ങൾ മൂലം മിക്ക സ്കൂളുകളിലും ബോധനത്തിന്റെ അടിസ്ഥാന രീതിയായി പ്രോജക്ട് രീതി സ്വീകരിക്കുക തികച്ചും അസാധ്യമായി കരുതപ്പെടുന്നു .
വേണ്ടത്ര വിപുലവും ,സമഗ്രവുമായ പ്രോജക്ടുകൾ വിദ്യാഭ്യാസത്തിന്റെ ഉയർന്ന തലങ്ങളിൽ എളുപ്പമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു .
ബോധനത്തിൽ ചിട്ടയായ പുരോഗതി ഉറപ്പാക്കാനാകില്ല .
ഈ രീതിയുടെ വിജയത്തിന് ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനം ആവശ്യമാണ് .
4] പ്രഭവബന്ധിതരീതി / SOURCE METHOD:
സാമൂഹ്യശാസ്ത്രത്തിലെ ബോധനത്തിനു പറ്റിയ മറ്റൊരു പ്രവർത്തനാധിഷ്ഠിത രീതിയാണിത് .ഈ രീതിയനുസരിച്ചു , ചരിത്രപരവും ,രാഷ്ട്രീയവും ,സാമൂഹ്യവും ,സാമ്പത്തികവും ഒക്കെയായുള്ള വിവരങ്ങൾ പഠിതാക്കൾ തയ്യാറാക്കണം. രേഖകൾ ,ചരിത്ര വിവരങ്ങൾ ,പുരാലിഖിതങ്ങൾ ,നാണയങ്ങൾ യാത്രാവിവരണങ്ങൾ ,സാഹിത്യകൃതികൾ തുടങ്ങി ലഭ്യമായ സാമഗ്രികളുടെ സഹായത്തോടെയാണ് പ്രസ്തുത വിവരങ്ങൾ തയ്യാറാക്കേണ്ടത് .അത്തരം സന്ദർഭങ്ങളിൽ നിന്ന് പ്രത്യേക വിവരങ്ങൾ ശേഖരിക്കുന്നതെങ്ങനെയെന്നു പഠിതാക്കൾ മനസ്സിലാക്കും .
മെച്ചങ്ങൾ:
വ്യക്തതയും ,യാഥാർഥ്യ ബോധവും വളരുന്നു .
വസ്തുനിഷ്ഠ മനോഭാവം ഈ രീതിയിലൂടെ വികസിക്കുന്നു .
മൂലസ്രോതസ്സുകൾ യഥാർത്ഥ പശ്ചാത്തല ബോധം സൃഷ്ടിക്കുവാനുള്ള കാര്യക്ഷമമായ വിഭവമാണ് .
സ്രോതസ്സുകളുടെ ഉപയോഗം പ്രയോജനകരമായ ചില മാനസിക അനുഭവങ്ങൾ നേടാനുള്ള സൗകര്യം നൽകും .
ഈ രീതി പഠിതാക്കളിൽ ഗവേഷണ മനോഭാവത്തിന്റെ വിത്ത് പാകുന്നു .
ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഈ രീതി കൂടുതൽ അനുയോജ്യമെങ്കിലും പ്രാഥമിക തലത്തിലെ കുട്ടികൾക്കും ഇത് ഗുണം ചെയ്യും .
പരിമിതികൾ:
സ്കൂളുകളിലെ അധ്യാപകർക്ക് ഇത്തരം വിജ്ഞാന സ്രോതസ്സുകൾ ,പ്രത്യേകിച്ചും മൂല സ്രോതസ്സുകൾ അപ്രാപ്യമായിരിക്കും .
മിക്ക അധ്യാപകർക്കും പ്രസക്തമായ സ്രോതസ്സുകളുടെ തെരഞ്ഞെടുപ്പിനും,പ്രയോഗത്തിനും ആവശ്യമായ നൈപുണികൾ ഉണ്ടായിരിക്കുകയില്ല .
ഈ രീതി സങ്കീർണ്ണവും സാങ്കേതികത്വം നിറഞ്ഞതുമാണ്
ലഭ്യമായ സ്രോതസ്സുകൾ പല ഭാഷകളിൽപ്പെട്ടതും മൂവായിരത്തിലേറെ വർഷങ്ങളെ ബന്ധിപ്പിക്കുന്നതുമാകാം .
എണ്ണമറ്റ സ്രോതസ്സുകളിൽ നിന്ന് പ്രസക്തമായവ അരിച്ചെടുക്കുക എന്ന പ്രശ്നവും നേരിടേണ്ടതുണ്ട് .
5] സൂപ്പർവൈസ്ഡ് പഠനരീതി / SUPERVISED STUDY METHOD:
പരമാവധി പഠനം ഉറപ്പാക്കാൻ സഹായകമായ ഒരു ബോധനരീതിയാണ് മേൽനോട്ടാധിഷ്ഠിത പഠനം .ലിയനാർഡോ എസ് കെൻവർത്തിയുടെ അഭിപ്രായത്തിൽ "നൈപുണികളുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങൾ സാക്ഷാൽക്കരിക്കണമെങ്കിൽ നിങ്ങൾ വളരെ തുറന്ന പുസ്തക പാഠങ്ങളും നിയന്ത്രിത പഠനവും ഉപയോഗിക്കേണ്ടി വരും സമയം വ്യർത്ഥമാക്കുന്നു എന്ന തോന്നലുണ്ടാകും .യഥാർത്ഥത്തിൽ ഇത് മെച്ചപ്പെട്ട സമയ വിനിയോഗമാണ് .കാരണം പഠിതാക്കളെ അടിസ്ഥാന നൈപുണികൾ അഭ്യസിപ്പിച്ചാൽ അവർക്കു കൂടുതൽ വേഗത്തിൽ പുരോഗമിക്കാനാകും .
നല്ല ഒരു പ്രവർത്തനക്രമം സംവിധാനം ചെയ്‌താൽ സൂപ്പർവൈസ്ഡ് പഠനം മെച്ചപ്പെട്ട ഫലം ചെയ്യും .അത് ചുവടെ പറയുന്നവയാണ് ..
ഒരു ഖണ്ഡികയിലെയോ ,അധ്യായത്തിലെയോ ,ഏകകത്തിലെയോ പ്രധാന കാര്യങ്ങൾ കണ്ടെത്താൻ വേണ്ടിയുള്ള വായന .
വ്യക്തമല്ലാത്ത ഏതെങ്കിലും ഒരിനത്തിന്റെ പുനഃപരിശോധന .
ചിത്രങ്ങൾ ,ഭൂപടങ്ങൾ ,ചാർട്ടുകൾ ,വ്യാഖ്യാനങ്ങൾ തുടങ്ങിയവയുടെ പഠനം .
കുറിപ്പുകളുടെയും ,റിപ്പോർട്ടുകളുടെയും ലേഖനം .
മെച്ചങ്ങൾ:
അധ്യാപകന്റെ മേൽനോട്ടത്തിൽ പരിശീലിച്ചെങ്കിൽ മാത്രമേ പാഠ്യവസ്തുക്കളുടെ വ്യാഖ്യാനത്തിനും പ്രയോഗത്തിനും ആവശ്യം വേണ്ട ആർജ്ജിക്കാനാവുകയുള്ളൂ .
അദ്ധ്യാപകൻ നൽകുന്ന പ്രത്യേക ശ്രദ്ധ മൂലം പഠിതാക്കൾ നേരിടുന്ന പ്രയാസം അപ്പപ്പോൾ പരിഹരിക്കാനാവും .
പഠിതാക്കളുടെ വ്യക്തി വ്യത്യാസങ്ങൾ അദ്ധ്യാപകൻ മനസ്സിലാക്കുന്നു .
അപ്പപ്പോൾ മാർഗദർശനം നൽകുന്നു എന്നത് കൊണ്ട് അറിവ് സൂക്ഷ്മവും ഈടുറ്റതുമായിത്തീരുന്നു .
സൂപ്പർവൈസ്ഡ് പഠനത്തിൽ നിന്ന് കിട്ടുന്ന അനുഭവങ്ങൾക്ക് പഠിതാക്കളിൽ വിമർശനാത്മക ചിന്താ ശീലം വളർത്താനാകും .
6] കഥാകഥനരീതി / STORY TELLING METHOD :
സാമൂഹ്യശാസ്ത്രം പ്രത്യേകിച്ചും അതിന്റെ ചരിത്രാംശം പഠിപ്പിക്കാൻ ഏറ്റവും അധികം പ്രയോജനപ്പെടുന്ന ഒരു രീതിയാണ് കഥാകഥനം . മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ മഹത്‌വ്യക്തികളുടെയും ,പ്രാചീന സമൂഹങ്ങളുടെ ജീവിതക്രമത്തിന്റെയും കീർത്തികേട്ട ഭരണാധികാരികളുടെയും, സാമൂഹ്യ പരിഷ്ക്കർത്താക്കളുടെയും, എഴുത്തുകാരുടെയും ,വിശുദ്ധരുടെയും ശാസ്ത്രജ്ഞരുടെയും കഥകൾ അവതരിപ്പിക്കാം .ഒരഭിനേതാവും പ്രഭാഷകനും എന്ന നിലയിലുള്ള അധ്യാപകന്റെ കഴിവ് പഠിതാക്കൾക്ക് പാഠങ്ങളെ സജീവവും ,രസകരവും ആക്കുന്നു .വർണ്ണിക്കപ്പെടുന്ന സംഭവങ്ങളെയും വ്യക്തികളെയും അവർ മനക്കണ്ണിൽ ചിത്രീകരിക്കുന്നു .
മെച്ചങ്ങൾ:
മൂല്യങ്ങളുടെ സ്വാംശീകരണം
ഭാവനാവികസനം
പാഠ്യവിഷയത്തോടുള്ള താല്പര്യ വർദ്ധന
പരിമിതികൾ:
കുട്ടികളുടെ പ്രായത്തിനും ,പക്വതയ്ക്കും ഒത്തു കഥ അവതരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് സമയ നഷ്ടത്തിൽ കലാശിക്കും .
ഈ രീതിയെ കണക്കിലധികം ആശ്രയിച്ചാൽ സാമൂഹ്യശാസ്ത്രം ശാസ്ത്രീയമായ ഒരു പഠനശാഖ എന്നതിനേക്കാൾ വെറും കഥകളാണെന്നു കരുതാൻ പഠിതാക്കൾ പ്രേരിതരാകും .
7] ചർച്ചാരീതി / DISCUSSION METHOD:
ആശയങ്ങളും ,അഭിപ്രായങ്ങളും ,അറിവുകളും ഒരു സംഘത്തിൽ പരസ്പരം കൈമാറുന്ന പ്രക്രിയയെയാണ് ചർച്ച എന്ന പദം അർത്ഥമാക്കുന്നത് .അവയുടെ മെച്ചമായ ധാരണകളും ആശയഗ്രഹണവും ആ സംഘത്തിൽ ഉൾപ്പെട്ട അംഗങ്ങളിൽ ഉണ്ടാക്കുകയാണതിന്റെ ലക്‌ഷ്യം .പ്രായോഗികമായ തീരുമാനങ്ങളിലേക്കു നയിക്കുന്ന പൊതുവായ യോജിപ്പിൽ എത്തിച്ചേരുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം .പൊതുവായ യോജിപ്പിൽ ഏതാണ് കഴിഞ്ഞില്ലെങ്കിൽ പോലും പ്രശ്നവുമായി ബന്ധപ്പെട്ട വിശദ വീക്ഷണങ്ങൾ വ്യക്തമാക്കുന്നു എന്ന പ്രയോജനം ഇതിനുണ്ട് .
സാമൂഹ്യശാസ്ത്രത്തിലെ ഒരു ബോധനരീതി എന്ന നിലയിൽ ഈ രീതി താഴെ പറയുന്ന ഉദ്ദേശ്യങ്ങൾ മുൻനിർത്തി പ്രയോഗിക്കാം .
പുതിയ പ്രവർത്തനം സംവിധാനം ചെയ്യാൻ .
ഭാവിപ്രവർത്തനത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ .
വിവരങ്ങളും വീക്ഷണഗതികളും പങ്കിടാനും,ചിട്ടപ്പെടുത്താനും .
ആശയങ്ങൾ വിശദീകരിക്കാൻ .
സാമൂഹ്യ പ്രസക്തിയുള്ള പ്രശ്നങ്ങളിൽ താല്പര്യം ജനിപ്പിക്കാൻ .പുരോഗതി വിലയിരുത്താൻ .
ഒരു ചർച്ചയുടെ നടത്തിപ്പിൽ ഉൾപ്പെടുന്ന നടപടിക്രമങ്ങൾ .
ഒരുക്കം
നടത്തിപ്പ്
വിലയിരുത്തൽ
മെച്ചങ്ങൾ:
ഇത് ചെറിയ കുട്ടികൾക്കും ,മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമാണ് .
ഇത് പ്രശ്നങ്ങളെ വിശദമാക്കാനും , ഏകാഗ്രമാക്കാനും സഹായിക്കുന്നു
തങ്ങളുടെ ചിന്തയ്ക്കു വ്യക്തമായ രൂപം നൽകാനും കൂടുതൽ പഠനങ്ങൾക്കാവശ്യമായ ധാരണകൾ കണ്ടെത്താനും ചർച്ച കുട്ടികളെ സഹായിക്കുന്നു .
തനിക്കു അറിവില്ലാത്തതോ ,താൻ കാണാതെ വിട്ടുകളഞ്ഞതോ ,തനിക്കു തെറ്റിധാരണകൾ ഉണ്ടായിരുന്നതോ ആയ കാര്യങ്ങൾ കണ്ടെത്താൻ പഠിതാവിനെ ചർച്ച സഹായിക്കുന്നു .
വ്യത്യസ്ത വീക്ഷണങ്ങളോടുള്ള സഹിഷ്ണുത ചർച്ചയിലൂടെ ജനിക്കുന്നു .
ഭാവിയിൽ ശരിയായ നേതാക്കളായി വികസിക്കാൻ കഴിവുറ്റ പഠിതാക്കളെ ചർച്ചാരീതി സഹായിക്കും .
ബോധന തന്ത്രങ്ങൾ
വികസനോന്മുഖ വിദ്യാഭ്യാസത്തിൽ 'അധ്യാപനവും ,പഠനവും വികസനമെന്ന ഒരേ ലക്ഷ്യത്തിലേക്കു ഒന്നിച്ചു നീങ്ങണം. അതായത് ,പഠനത്തിൽ കലാശിക്കാത്ത അധ്യാപനത്തിന് വിദ്യാഭ്യാസ പ്രക്രിയയിൽ സ്ഥാനമില്ല .അതുകൊണ്ട് ' അധര സേവനം ' 'ചോക്കും ഭാഷണവും 'എന്നിവയിലൂടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിനപ്പുറം എത്തേണ്ടതുണ്ട് അധ്യാപനം .
അധ്യാപന പഠനത്തിൽ ഉചിതമായ തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ CERT വലിയ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.ചോദ്യം പഠനാനുഭവം നൽകുന്നതിനും അധ്യാപക-വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനും ഉചിതമായ തന്ത്രങ്ങൾ സ്വീകരിക്കുക,
പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തിന്റെ ഫലപ്രദമായ ഉപയോഗത്തിനും പാഠ്യപദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രവർത്തനങ്ങൾക്കും നിർണായകമാണ്.
പാഠ്യപദ്ധതി സംഘടനായുമായി ഇടപെടുമ്പോൾ, പാഠ്യപദ്ധതി ഡിസൈനർ പഠിപ്പിക്കൽ-പഠനം കൈകാര്യം ചെയ്യണം.കരിക്കുലർ സൈക്കിളിന്റെ അവശ്യ ഘടകമായ തന്ത്രങ്ങൾ, പാഠ്യപദ്ധതി ഇടപാടുകൾ നടത്തുമ്പോൾ,പാഠ്യപദ്ധതി പ്രാക്ടീഷണർ ഉചിതമായത് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സ്ഥിരമായി ബോധവാനായിരിക്കണം.അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് ഉള്ളടക്കത്തിൽ പാണ്ഡിത്യം ഉണ്ടായിരിക്കണം .അവൻ/അവൾ പ്രാധാന്യത്തെക്കുറിച്ചും പ്രബോധന തന്ത്രങ്ങളും അവയുടെ തിരഞ്ഞെടുപ്പും ഭരണവും നിയന്ത്രിക്കേണ്ട തത്വങ്ങളും വിവിധ തരത്തെക്കുറിച്ചും ഉചിതമായി ശ്രദ്ധിക്കണം.
പ്രചോദനം പഠനത്തിന് അടിസ്ഥാനമാണ്, അധ്യാപകൻ ഉചിതമായ തന്ത്രങ്ങൾ അതനുസരിച്ച് വിവേകപൂർവ്വം സ്വീകരിക്കണം. സ്തുതികൾ, അംഗീകാരം, മറ്റ് പ്രതിഫലങ്ങൾ എന്നിവ പോലുള്ള പോസിറ്റീവ് ബലപ്പെടുത്തലിന്റെ പ്രയോഗം ശിക്ഷ, ശാസന, നാണക്കേട് തുടങ്ങിയ നിഷേധാത്മക പ്രോത്സാഹനങ്ങളേക്കാൾ പഠനത്തെ പ്രോത്സാഹിപ്പിക്കുക.അദ്ധ്യാപക പഠന തന്ത്രങ്ങൾ പലതരത്തിലുള്ള മോഡുകൾ അനുമാനിക്കാം, കൂടാതെ വ്യത്യസ്തമായവ ഉൾപ്പെട്ടേക്കാം.അധ്യാപകരുടെയും പഠിതാക്കളും പ്രവർത്തനങ്ങൾ, നിരീക്ഷണം, മെറ്റീരിയലുകളുടെ ശേഖരണം, കൂടാതെവിവരങ്ങൾ, പ്രദർശനവും പരീക്ഷണവും, പ്രോജക്ട് അസൈൻമെന്റ്, പ്ലേ-വേ പ്രവർത്തനങ്ങൾ/വിദ്യാഭ്യാസ ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കഥ പറയൽ, ചർച്ച, സംവാദം തുടങ്ങിയ രീതികൾ നിലപാടെടുക്കണം. ഒരു പ്രത്യേക തന്ത്രത്തിന്റെ തിരഞ്ഞെടുപ്പ്/തിരഞ്ഞെടുപ്പ് ആശ്രയിക്കുന്ന നിരവധി ഘടകങ്ങൾ എടുക്കണം.അധ്യാപക-പഠനത്തിന് ഉചിതമായ സമീപനം സ്വീകരിക്കുമ്പോൾ പഠിതാക്കളുടെ കഴിവുകൾ,വിഭവങ്ങളുടെ ലഭ്യത, പ്രവേശന സ്വഭാവം, ലഭ്യമായ സംഘടനാ കാലാവസ്ഥയുടെ തരം, ഗുണനിലവാരം,അധ്യാപകരുടെ തയ്യാറെടുപ്പ്, കൈവരിക്കേണ്ട ലക്ഷ്യങ്ങൾ, പാഠ്യപദ്ധതി ഉള്ളടക്കത്തിന്റെ സ്വഭാവം എന്നിവ കൂടി പരിഗണിക്കുക.
ഉപസംഹാരം/CONCLUSION:
സാമൂഹ്യശാസ്ത്രത്തിലെ എല്ലാ പ്രതികരണങ്ങൾക്കും എല്ലാ സാഹചര്യങ്ങൾക്കും ശുപാർശ ചെയ്യാവുന്ന ഒരൊറ്റ രെത്തി ഇല്ലെന്ന് സമ്മതിച്ചേ പറ്റോ +.വിജയകരമായ ബോധനത്തിലേക്ക് നയിക്കുന്ന ഏകമാത്ര രീതിയില്ലെന്നത് സത്യമത്രെ .ഒരു കാര്യം തീർച്ചയാണ് -പഠിതാക്കളിൽ സമഗ്രവും നിലനിൽപ്പുള്ളതും സംക്രമണക്ഷമവുമായ വികസനം ഉറപ്പാക്കാനുള്ള ഉപകരണമാകണം വിദ്യാഭ്യാസമെങ്കിൽ അധ്യാപകൻ ബോധനത്തിൽ ബഹുരീതിസമീപനം സ്വീകരിക്കണം .ഒരു പ്രത്യേക ഏകകത്തിന്റെ പാഠ്യപദ്ധതി വിനിമയം ചെയ്യാൻ അതിനു അനുയോജ്യമായ വികസനമേഖലകൾ മുൻകൂട്ടി കാണണം .എന്നിട്ട് ഈ വിനിമയത്തിന്റെ ഓരോ ഘട്ടത്തിലും ഏറ്റവും അനുയോജ്യമായ രീതികൾ യുക്തിപൂർവം അനുവർത്തിക്കുകയും വേണം.
അവലംബം/REFERENCE :
1. സോഷ്യൽ സ്റ്റഡീസ് പഠിപ്പിക്കൽ- പ്രായോഗിക സമീപനം - ജെ സി അഗർവാൾ
2. ടീച്ചിംഗ് ഓഫ് സോഷ്യൽ സ്റ്റഡീസ് - എസ് കെ കൊച്ചാർ
3. ടീച്ചിംഗ് ഓഫ് സോഷ്യൽ സ്റ്റഡീസ് - സിന്ധു എച്ച് എസ്
4. സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസം - ഡോ.കെ. ശിവരാജൻ
5. ക്ലാസ് മുറിയിലെ സാമൂഹിക പഠനം – സുധീഷ് കുമാർ പി. കെ
Comments
Post a Comment